വീട്ടിൽ തയ്യാറാക്കിയ വിഭവങ്ങൾ പരിഗണിക്കില്ല. മത്സരത്തിന് മുൻപ് മുറിച്ച് തയാറാക്കിയ പച്ചക്കറികളോ മാരിനേറ്റ് ചെയ്ത ചേരുവകളോ ഉപയോഗിക്കാൻ പാടില്ല.

വിഭവത്തിന്റെ പാചകക്കുറിപ്പുകൾ മൈക്രോസിറ്റിൽ ഫോട്ടോ കോപ്പിയായോ, പിഡിഎഫ് ആയോ വേഡ് ഡോക്യുമെന്റ് ആയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. വിഭവത്തിന്റെ പേര്, ചേരുവകളുടെ പട്ടിക, പാചക രീതി എന്നിവ +91 77362 01117 എന്ന വാട്സാപ്പ് നമ്പറിലേക്ക് നേരിട്ട് ടൈപ്പ് ചെയ്തും അയക്കാം. പാചകക്കുറിപ്പിനൊപ്പം മത്സരാർത്ഥിയുടെ പേര്, ജില്ല, വിലാസം ബന്ധപ്പെടാനുള്ള നമ്പർ എന്നിവ കൂടി നൽകണം.

2026 ജൂലായ് 15 മുതൽ 2026 ആഗസ്റ്റ് 31 വരെ

അതത് സോണിലുള്ള നിശ്ചിത വേദിയിലേക്ക് മത്സരാർത്ഥികളെ ക്ഷണിക്കുകയും അധികൃതരുടെ മുന്നിൽ നിങ്ങളുടെ വിഭവം പാചകം ചെയ്യേണ്ടതുമാണ്. പാചകത്തിനായി നൽകുന്ന ഇൻഡക്ഷൻ കുക്ക് ടോപ്പുകൾക്ക് അനുയോജ്യമായ പാത്രങ്ങൾ മത്സരാർത്ഥി കയ്യിൽ കരുതണം. പാചകം ചെയ്യുന്നതിനും വിളമ്പി പ്രദർശിപ്പിക്കുന്നതിനും ആവശ്യമായ പാത്രങ്ങൾ, പ്രധാന ചേരുവകൾ, മസാലകൾ എന്നിവ കൊണ്ടുവരേണ്ടത് മത്സരാർത്ഥിയുടെ ഉത്തരവാദിത്തമാണ്.

പ്രമുഖ ഷെഫുമാരും വനിത എഡിറ്റോറിയൽ പാനലും അയച്ചു കിട്ടിയ റെസിപ്പികൾ വിലയിരുത്തി ഓരോ സോണിലെയും പ്രിലിംസ്/ സെമി ഫൈനൽസ് എന്നിവയ്ക്കായി 15 മത്സരാർത്ഥികളെ തിരഞ്ഞെടുക്കും. വിഭവങ്ങളുടെ വ്യത്യസ്തത ആകർഷകത്വം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ അവരുടെ പ്രതിഭ പ്രകടിപ്പിക്കുന്നതിനായി കേരളത്തിലെ നിശ്ചിതമായ നാല് തദ്ദേശ റീജ്യണൽ സോണുകളിലേക്ക് ക്ഷണിക്കും.

സോൺ 1

ലുലു മാൾ, കോഴിക്കോട് (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ മേഖലകളിൽ (മലബാർ) നിന്നുള്ളവർക്ക്)

സോൺ 2

ലുലു മാൾ, പാലക്കാട് (തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ മേഖലകളിൽ (വടക്കൻ കേരളം) നിന്നുള്ളവർക്ക്)

സോൺ 3

ലുലു മാൾ കൊച്ചി, (കൊച്ചി, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ മേഖലകളിൽ (മധ്യ കേരളം) നിന്നുള്ളവർക്ക്)

സോൺ 4

ലുലു മാൾ, തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, കായംകുളം) എന്നീ മേഖലകളിൽ (തെക്കൻ കേരളം) നിന്നുള്ളവർക്ക്

സെമി ഫൈനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികൾ ഗ്രാൻറ് ഫിനാലെയിൽ ‘ഈസ്റ്റേൺ ഷെഫ് ഓഫ് കേരള’ ടൈറ്റിലിനായി മുഖാമുഖം മത്സരിക്കും.

ലൈവ് റൗണ്ടുകൾക്കായി പാചകം ചെയ്യുന്നതിനായുള്ള സ്റ്റേഷൻ, ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ, വർക്ക് ടേബിൾ എന്നിവ മത്സരാർത്ഥികൾക്ക് ലഭ്യമാകും.

പ്രമുഖ ഷഫുകളും പാചക മേഖലയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘം നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വിഭവങ്ങളുടെ നിലവാരം പരിശോധിച്ച് വിധി നിർണ്ണയിക്കും.

  • രുചി - രുചി ഗന്ധം എന്നിവ തമ്മിൽ ആകമാനമുള്ള പൊരുത്തം സന്തുലിതാവസ്ഥ
  • അവതരണം - വിഭവങ്ങളുടെ അവതരണത്തിലെ കാഴ്ചഭംഗി, ഔദ്യോഗികത / പ്രഫഷണലിസം
  • പ്രായോഗികത - സമയപരിധിക്കുള്ളിൽ എത്ര ഭംഗിയായും പ്രായോഗികമായും വിഭവം തയ്യാറാക്കി
  • ശുചിത്വം - പാചക സമയത്തും പാചകത്തിന് ശേഷവുമുള്ള വർക്ക് സ്റ്റേഷന്റെ വൃത്തിയും ശുചിത്വവും എന്നിവയാണ് പരിശോധിക്കപ്പെടുക.

മലയാള മനോരമ, എംഎം പബ്ലിക്കേഷൻസ്, പ്രായോജകരായ കമ്പനികൾ എന്നിവിടങ്ങളിലെ ജോലിക്കാരോ അവരുടെ അടുത്ത ബന്ധുക്കളോ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

നിങ്ങളുടെ കൈപ്പുണ്യം ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ

WhatsApp: 7736201117

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം 1800 425 0309 (Monday to Friday 9am - 6pm)