2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ , ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ , മികച്ച സഹനടി, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖ നടി എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും പരിഗണിക്കാം.

∙ ഓരോ വിഭാഗത്തിലും ഏറ്റവും മികച്ചതെന്ന് നിങ്ങൾക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒരു കോളത്തിൽ ഒന്നിലധികം പേരുകൾ പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും.

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാർഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ, എന്നിവയ്ക്കുള്ള അവാർഡ് സിനി മയുടെ നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം.പബ്ലിക്കേഷനിൽ നിക്ഷിപ്തമയിരിക്കും.