സ്പൈസസ് ബോർഡ് വനിത പാചകറാണി മത്സരം റെസിപ്പി അയയ്ക്കൂ ലക്ഷങ്ങൾ സ്വന്തമാക്കൂ
നിങ്ങൾ ചെയ്യേണ്ടത്
അടുക്കളയിൽ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച നാല് പാചകക്കുറിപ്പുകൾ അയച്ചു തരിക. ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലെയുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് കറി, ഒരു ഡിസേർട്ട്. ഈ നാലു പാചകക്കുറിപ്പുകളും ഇവിടെ അപ്ലോഡ് ചെയ്യുക.
അയച്ചു തന്ന പാചകക്കുറിപ്പിൽ തയാറാക്കുന്ന വിഭവങ്ങളിൽ ഏതെങ്കിലും ഒന്ന് (ഡിസേർട്ട് അല്ലാതെ) ഇറ്റാലിയൻ/ വെസ്റ്റേൺ/ അറബിക്/ കോണ്ടിനെന്റൽ എന്നിങ്ങനെയുള്ള ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതും തനതും കൃത്യവുമായ സ്പൈസ് മിക്സ് അടങ്ങിയതുമായിരിക്കണം.
രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, നാല് ഇനങ്ങളുടെ റെസിപ്പി എന്നിവ ഇവിടെ അപ്ലോഡ് ചെയ്യുകയോ, അല്ലെങ്കിൽ 9895115692 എന്ന വാട്സ്ആപ്പ നമ്പറിലൂടെയും അയയ്ക്കാം.
ലഭിക്കുന്ന എൻട്രികൾ വനിത എഡിറ്റോറിയൽ പാനൽ ഷോർട്ട്ലിസ്റ്റ് ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അവർ അയച്ചു തന്ന പാചകക്കുറിപ്പിലെ വിഭവങ്ങൾ മത്സരവേദിയിൽ തയാറാക്കണം.
സെമി ഫൈനൽ റൗണ്ട് : തിരഞ്ഞെടുക്കപ്പെട്ട 20 മത്സരാർഥികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ 3 കേന്ദ്രങ്ങളിലായി മാറ്റുരയ്ക്കുന്നതാണ്. മത്സരകേന്ദ്രത്തിൽ വച്ചാണ് വിഭവങ്ങൾ തയാറാക്കേണ്ടത്.