Kitex-Vanitha Ponnonakazhcha 2019
Kitex-Vanitha Ponnonakazhcha 2019
Kitex-Vanitha Ponnonakazhcha 2019
Kitex-Vanitha Ponnonakazhcha 2019
Kitex-Vanitha Ponnonakazhcha 2019
മത്സരനിയമങ്ങൾ
പായസ മൽസരം
  • 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. മൽസര ദിവസം പൂർത്തിയായ വയസ്സിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രായപരിധി കണക്കാക്കുക. ദമ്പതികൾക്ക് ഒരുമിച്ചും പങ്കെടുക്കാം.
  • പായസത്തിന്റെ ചേരുവകളും പാചകരീതിയും (റസിപി) എഴുതി റജിസ്ട്രേഷൻ സമയത്തു തന്നെ മനോരമ ഓഫിസിൽ ഏൽപിക്കേണ്ടതാണ്. ഈ റസിപികളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായിരിക്കും മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത.
  • മൽസരത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയവരെ ഓഫിസിൽ നിന്നു വിവരം അറിയിക്കുന്നതാണ്. പങ്കെടുക്കുന്നവർ തയാറാക്കിയ പായസം മൽസരത്തിന് ഒരു മണിക്കൂർ മുൻപായി മൽസര വേദിയിലെ റജിസ്ട്രേഷൻ കൗണ്ടറിൽ എത്തിക്കേണ്ടതാണ്.
  • പായസമൽസരത്തിൽ പങ്കെടുക്കുന്നവർ മൽസരശേഷം പായസം സംഘാടകരെ ഏൽപിക്കേണ്ടതാണ്.
മലയാളിമങ്ക മൽസരം
  • പ്രായപരിധി 18 മുതൽ 35 വരെ ആയിരിക്കും.
  • കേരളത്തനിമയുള്ള വസ്ത്രധാരണത്തിൽ വേണം മൽസരത്തിൽ പങ്കെടുക്കുവാൻ.
  • പങ്കെടുക്കുന്നവരുമായി വിധികർത്താക്കൾ നടത്തുന്ന വ്യക്തിഗത അഭിമുഖമായിരിക്കും ആദ്യറൗണ്ട്.
  • ആദ്യറൗണ്ടിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ മൽസരിക്കാം. ഇവരിൽനിന്ന് വിധികർത്താക്കൾ വിജയികളെ നിശ്ചയിക്കും.
  • ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, വസ്ത്രധാരണത്തിലെ കേരളത്തനിമ, ആത്മവിശ്വാസം തുടങ്ങിയവയെ അടിസ്ഥാനമാക്കി ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.
പൂക്കളമൽസരം
  • മൽസരത്തിൽ പങ്കെടുക്കേണ്ടത് ടീം ആയിട്ടാണ്. ഒരു ടീമിൽ ടീം ക്യാപ്റ്റനുൾപ്പെടെ 5 അംഗങ്ങൾ മാത്രമേ പാടുള്ളൂ. ഒരു ടീമിൽ കുറഞ്ഞത് മൂന്ന് സത്രീകൾ ഉണ്ടാകണം.
  • മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ‘വനിത’ തിരഞ്ഞെടുക്കുന്ന ടീമുകളെ മാത്രമേ മൽസരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
  • പൂക്കളമിടേണ്ട കളത്തിന്റെ ക്രമനമ്പർ, പങ്കെടുക്കുന്ന ദിവസം നൽകുന്നതാണ്.
  • മൽസരത്തിൽ പങ്കെടുക്കേണ്ട ഓരോ ടീമിനും കോഡ് നമ്പർ നൽകും. കളത്തിൽ മൽസരാർഥിയുടെ പേരോ, തിരിച്ചറിയും വിധത്തിലുള്ള അടയാളങ്ങളോ അനുവദനീയമല്ല. എന്നാൽ വിധി നിർണയത്തിനു ശേഷം പേരുകൾ വയ്ക്കാവുന്നതാണ്.
  • ടീം അംഗങ്ങൾ ‘വനിത’ നൽകിയിരിക്കുന്ന ബാഡ്ജുകൾ മൽസരത്തിലുടനീളം ധരിക്കേണ്ടതാണ്.
  • കൂപ്പണിൽ പേരു കാണിച്ചിരിക്കുന്ന ടീം അംഗങ്ങൾക്കു മാത്രമേ പൂക്കളമൽസരം നടക്കുന്നിടത്തേക്കു പ്രവേശനം അനുവദിക്കുകയുള്ളൂ.
  • മൽസര ഹാളിൽ കൊച്ചുകുട്ടികൾക്കു പ്രവേശനം അനുവദിക്കുന്നതല്ല.
  • ഓരോ ടീമും വനിത അറിയിക്കുന്ന സമയത്തു ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ‘വനിത’യുടെ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അര മണിക്കൂറിലധികം വൈകി വരുന്ന ടീമുകളെ മൽസരത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.
  • പൂക്കളം നിർമിക്കാൻ മൂന്നു മണിക്കൂർ മാത്രമേ അനുവദിക്കുകയുള്ളൂ. (സ്കെച്ചു വരച്ചു പൂക്കളമിടുന്നതിനുള്ള ആകെ സമയം)
  • വൃത്താകൃതിയിലോ ചതുരത്തിലോ തീർക്കാവുന്ന പൂക്കളത്തിന്റെ കുറുകെയുള്ള ദൈർഘ്യം 5 അടിയിൽ കൂടാൻ പാടില്ല.
  • പൂക്കള നിർമാണത്തിന് പൂക്കളും ഇലകളും പഴങ്ങളും പച്ചക്കറികളും മാത്രമേ ഉപയോഗിക്കാവൂ. അടർത്തിയതോ അല്ലാത്തതോ ആയ പൂക്കളും ഇലകളും ഉപയോഗിച്ചു വേണം പൂക്കളം നിർമിക്കാൻ.
  • മണലോ മറ്റ് വസ്തുക്കളോ ഉപയോഗിച്ചു കളം ഉയർത്തി ചെയ്യാവുന്നതാണ്. എന്നാൽ അവ പുറത്തു കാണാൻ പാടില്ലാത്ത വിധത്തിൽ പൂക്കൾ ക്രമീകരിക്കേണ്ടതാണ്. ഇതിന് ആവശ്യമായ വസ്തുക്കൾ ഓരോ ടീമും കൊണ്ടുവരേണ്ടതാണ്.
  • പൂക്കള നിർമാണത്തിന് മുൻകൂട്ടി തയാറാക്കിയ പൂക്കള വലുപ്പത്തിലുള്ള സ്കെച്ചുകൾ ഉപയോഗിക്കാൻ പാടില്ല. ചെറിയ മാതൃകാ ചിത്രങ്ങൾ നോക്കി കളമെഴുത്തുകൾ അനുവദനീയമാണ്. കളിമണ്ണ്, പെർമനന്റ് മാർക്കർ എന്നിവ ഉപയോഗിക്കാൻ പാടില്ല.
  • പൂക്കളത്തിന്റെ തനിമ, ഡിസൈനിന്റെ ഭംഗി, കളത്തിന്റെ വൃത്തി, ഘടകങ്ങളുടെയും വർണങ്ങളുടെയും പൊരുത്തം, ആശയത്തിന്റെ പുതുമ എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും വിധി നിർണയം.
  • വനിത’ ഭാരവാഹികളുടെ അറിയിപ്പു ലഭിച്ചതിനു ശേഷം മാത്രമേ പൂക്കളം മാറ്റുവാൻ ടീം അംഗങ്ങളെ അനുവദിക്കുകയുള്ളൂ.
  • ജഡ്ജിങ് സമയത്ത് മൽസര ഹാളിൽ ടീം ക്യാപ്റ്റനോ അല്ലെങ്കിൽ ക്യാപ്റ്റൻ നിർദേശിക്കുന്ന ആളിനോ പ്രവേശിക്കാം. പൂക്കളനിർമാണത്തെക്കുറിച്ച് ജഡ്ജസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകേണ്ടതാണ്.
  • പൂക്കളങ്ങളുടെ ഫോട്ടോ എടുക്കുന്നതിനും അവ പിന്നീട് ഉപയോഗിക്കുന്നതിനും ‘വനിത’യ്ക്കും ‘മലയാള മനോരമ’യ്ക്കും അവകാശമുണ്ടായിരിക്കും.
  • പൂക്കളത്തിനൊപ്പം വച്ചൊരുക്കും ക്രമീകരിക്കാവുന്നതാണ്. ഇവ ഓരോ ടീമിനും ലഭിച്ചിരിക്കുന്ന കളത്തിൽ തന്നെ ഒതുങ്ങി നിൽക്കേണ്ടതാണ്.
  • സമ്മാനദാനം വരെ പൂക്കളത്തിന്റെയും അനുബന്ധ സാധനങ്ങളുടെയും സംരക്ഷണം അതതു ടീമിന്റെ ചുമതലയാണ്.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷൻ, വനിതകൾ മാത്രം എന്നീ വിഭാഗങ്ങളിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും.
  • മൽസരാർഥികൾ താമസിക്കുന്ന ജില്ലയിൽ മാത്രമേ മൽസരിക്കാൻ പാടുള്ളൂ. വിലാസം തെളിയിക്കുന്ന രേഖ സംഘാടകർ ആവശ്യപ്പെടുമ്പോൾ നൽകേണ്ടതാണ്.
  • മുകളിൽ പറ‍ഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിക്കാത്ത ടീമുകൾ ആയോഗ്യരാക്കപ്പെടുന്നതാണ്.
പെയിന്റിങ് മൽസരം
  • ആറു വയസ്സു വരെയുള്ള കുട്ടികൾക്ക് (കളിക്കുടുക്ക വിഭാഗം) കളറിങ് മൽസരമായിരിക്കും.
  • ആറു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ചിത്രം വരച്ച് നിറം കൊടുക്കാനുള്ള മൽസരമാണ്.
  • രണ്ട് വിഭാഗങ്ങളിലും മൽസരത്തിനു വേണ്ട പേപ്പർ നൽകുന്നതാണ്. നിറം നൽകാനുള്ള ചായങ്ങൾ കുട്ടികൾ കൊണ്ടുവരണം. ഓയിൽ പെയിന്റ് ഒഴിവാക്കണം.
  • രണ്ട് വിഭാഗങ്ങളിലും മൽസരത്തിനു വേണ്ട പേപ്പർ നൽകുന്നതാണ്. നിറം നൽകാനുള്ള ചായങ്ങൾ കുട്ടികൾ കൊണ്ടുവരണം. ഓയിൽ പെയിന്റ് ഒഴിവാക്കണം.
  • വിജയികൾ പ്രായം തെളിയിക്കുന്ന രേഖകൾ സമ്മാനദാനത്തിനു മുൻപായി ഹാജരാക്കണം.
  • രണ്ടു മണിക്കൂറായിരിക്കും അനുവദിച്ചിട്ടുള്ള സമയം.
പൊതുവായ നിബന്ധനകൾ
  • പൂക്കള മൽസരത്തിന് ആദ്യം പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 25 ടീമുകൾക്ക് 3000 രൂപ വീതം നൽകുന്നതാണ്. ഏതെങ്കിലും വിഭാഗത്തിൽ വിജയികളായവർ ഈ തുകയ്ക്ക് അർഹരല്ല. ഈ തുകയ്ക്ക് അർഹരായ ടീമുകളെ തിരഞ്ഞെടുക്കുവാനുള്ള പൂർണ അധികാരം ‘വനിത’യ്ക്കായിരിക്കും.
  • മൽസരത്തിനുള്ള ടീമുകളെയും വ്യക്തികളെയും തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം ‘വനിത’യ്ക്കായിരിക്കും.
  • മൽസരാർഥികൾ മൽസര സമയത്തിന് ഒരു മണിക്കൂർ മുൻപ് വേദിയിലുള്ള റജിസ്ട്രേഷൻ കൗണ്ടറിൽ എത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
  • ‘വനിത’ നിശ്ചയിക്കുന്ന വിധികർത്താക്കളായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • മൽസരാർഥികൾ പ്രായം തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതുകയും വിജയികൾ സമ്മാനദാനത്തിനു മുൻപായി അവ ഹാജരാക്കേണ്ടതുമാണ്.
  • മൽസര സംബന്ധമായി എന്തു മാറ്റങ്ങൾ വരുത്തുന്നതിനും സംഘാടകർക്ക് (വനിത/ മലയാള മനോരമ) പൂർണ അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇത്തരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എല്ലാ മൽസരാർഥികൾക്കും ബാധകമായിരിക്കും.
  • ഓരോ മത്സരത്തെയും സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും നിബന്ധനകളും അതതു യൂണിറ്റുകളിൽ നിന്ന് അറിയാവുന്നതാണ്.
  • കിറ്റെക്സ്, മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, എന്നീ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.
മത്സരങ്ങളിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.