വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഓണക്കാലം. പായസമില്ലാതെ എന്ത് ഓണം, അല്ലേ? പായസ മധുരം വിളമ്പാൻ തയാറായോ... എങ്കിൽ പങ്കെടുക്കൂ... ‘ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ 2’

നിങ്ങൾ ചെയ്യേണ്ടത്

  • ഭര്‍ത്താവും ഭാര്യയും ജോടിയായി പങ്കെടുക്കുന്ന മത്സരമാണ് ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ 2. ഭര്‍ത്താവിന് പങ്കെടുക്കാന്‍ അസൗകര്യമെങ്കില്‍ സഹോദരനോ, പ്രായപൂര്‍ത്തിയായ മകനോ വീട്ടമ്മയ്ക്കൊപ്പം മല്‍സരത്തിൽ പങ്കാളിയാകാം.
  • രണ്ടുപേരുടെയും പേരും മറ്റു വിവരങ്ങളും അടക്കം തയാറാക്കാൻ പോകുന്ന പായസത്തിന്റെ പാചകക്കുറിപ്പ് ഇവിടെ അപ്‌ലോഡ് ചെയ്യുക. വീട്ടമ്മയുടെ സഹായത്തോടെ ഭര്‍ത്താവോ പകരം വരുന്ന പുരുഷനോ ആണ് പാചകം ചെയ്യേണ്ടത്. 7356609852 എന്ന വാട്‌സാപ്‌ നമ്പറിലൂടെയും റെസിപ്പികൾ അയയ്ക്കാം.
  • ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 15 ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഫൈനൽ മത്സരം നടത്തും. എൻട്രി അയയ്ക്കുന്ന ജോടികൾ തന്നെയാവണം ഫൈനൽ മത്സരത്തിൽ പങ്കെടുക്കേണ്ടത്.
  • പായസം പാകം ചെയ്യാനുള്ള സ്റ്റൗവും വർക്ക് ടേബിളും മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിനാവശ്യമായ പാത്രങ്ങളും ചേരുവകളും മത്സരാർഥികൾ കൊണ്ടുവരണം.
  • ഇതോടൊപ്പം ഭാര്യയ്ക്കും ഭർത്താവിനും ‘ഒരു കുടുംബ സെൽഫി’ ഓൺ ലൈൻ മത്സരവും നടക്കുന്നുണ്ട്. അവർ ഒരുമിച്ചു പാചകം ചെയ്യുന്ന സെൽഫി ആണ് അയയ്ക്കേണ്ടത്.
    കൂടുതൽ വിവരങ്ങൾക്ക് www.vanitha.in/kudumbaselfie2019 സന്ദർശിക്കുക.
    സെൽഫികൾ 7356609852 എന്ന വാട്‌സാപ്‌ നമ്പറിലും അയയ്ക്കാം.
  • രണ്ടു മത്സരങ്ങളിലെയും വിജയികൾക്ക് വമ്പൻ സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും.
  • വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾ ഹോഴ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.
  • വായനക്കാരുടെ അഭ്യർഥന മാനിച്ച് പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20, 2019 വരെ നീട്ടി.
Copyright 2019 Vanitha Online. All rights reserved.