2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച യുഗ്മ ഗാനം എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒാരോ കോളത്തിൽ ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാര്‍ഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ എന്നിവയ്ക്കുള്ള അവാര്‍‍ഡ് സിനിമയുെട നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം .പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും